Wednesday, July 27, 2011

ട്രാക്കിന്റെ ഉഷ്ണവും പ്രകൃതിയുടെ കൊഞ്ഞനം കുത്തലും
ഞാനെന്ന ആതത്മാവിനെ ഏറ്റടുക്കുന്നേയില്ല
ഉള്ളിലെവിടെയോ കുളിര്‍ മഴ പെയ്യുന്നുണ്ടായിരുന്നു
എന്തോ വീടണയാനുള്ള ഹൃദയ വികാരമായിരിക്കാം

മഹാ കൂരിരുട്ടും പിന്നിട്ട് പുതു പുലരിയിലൂടെ
ഞാനിപ്പോ...ഓടാന്‍ തുടങ്ങി...
ആ ഇരുട്ടിനു മുമ്പുള്ള പല മേഘങ്ങളും
ഇന്നു തെളിയുന്നേയില്ല
എല്ലാം..പുതിയവ..പുലരിയും പ്രഭാതങ്ങളും

തിരയുടെ മാറിലണഞ്ഞ പല കാല്പാടുകളും
വീണ്ടും തെളിയാതിരിക്കട്ടെ
ഒരു ആയുസ്സുമഴുവനും കരഞ്ഞാലും
വറ്റാത്ത സങ്കടമായിരുന്നു..അവ

നഷടപ്പെട്ട പല വസന്തങ്ങളും
പിന്നീട് കൂടിച്ചേര്‍ന്നതേയില്ല
കൂടിച്ചേര്‍ന്നവക്കാവട്ടെ
അന്നിന്റെ ആനന്ദമില്ല തന്നെ

ഒരു പാട് ആശ്വാസമുണ്ട് ഇന്ന്
കൂട്ടുള്ളവരെ ഓര്‍ക്കുമ്പോ....
കാലത്തിന്റെ തിക്കിത്തിരക്കിനിടയില്‍
ഇവരുടെ തെന്നല്‍ കുറച്ചൊന്നല്ല
നീറുമെന്‍..ചിന്തകളെ വാരിപുണരുന്നത്

സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന എന്റെ ഉമ്മ
അതോര്‍ക്കുമ്പോ മനസ്സു നിറയും
ആ ഹൃദയം എനിക്ക് വേണ്ടി
എത്രയോ പൊട്ടിച്ചിതറി

ഒരിക്കല്‍ പോലും എന്നെ കൈവിട്ടില്ല
ഇന്ന് ഉമ്മയെ ഓര്‍ക്കുമ്പോ
മനസ്സു നിറയും..എനിക്കൊന്നും
തിരികെ നല്‍കാന്‍ കഴിഞ്ഞില്ലല്ലോ..
അല്ലാഹു കാണുന്നുണ്ടാവും

ഇന്ന് ഉമ്മായെ വിട്ടിരിക്കാന്‍ പറ്റുന്നേയില്ല
മനസ്സിലെപ്പോഴും കെടാ വിളക്കായ് ഉമ്മ..
മുന്നിലൊരു വഴിയുമില്ല
ഉമ്മയെ ഒന്നാശ്വസിപ്പിക്കാന്‍
എന്റെ പ്രായശ്ചിത്തം
എത്ര വലുതായാലും..അത്
ഒന്നുമാവില്ലെന്നനിക്കറിയാം....

ലത്തീഫ്‌........

No comments:

Post a Comment