Thursday, March 8, 2012

ഒരു ഓര്‍മ്മക്കുറിപ്പ്‌

ഒരു ഓര്‍മ്മക്കുറിപ്പ്‌

ഇന്നു ഹോളി... ഓഫീസില്‍ ജോലി ഒന്നുമില്ല. വെറുതെ ഇരുന്നപ്പോ... മനസ്സിലെവിടെയോ വര്‍ണ്ണത്തില്‍ ചാലിച്ച ആ നല്ല നാളുകള്‍ എന്നു കൗമാരം കൊതിക്കുന്ന ചായം പൂശിയ നാളുകള്‍ ഒരു നിലാ വെളിച്ചം പോലെ തെളിഞ്ഞു.... പറഞ്ഞു തീര്‍ന്നാലും എവിടെക്കെയോ വള്ളി പുള്ളികള്‍ വിട്ടുപോകുമെന്നറിയാം.. ന്നാലും.. പറഞ്ഞാല്‍ ഒരു പക്ഷെ മനസ്സിലെവിടെയെങ്കിലും ഒരു നീരുറവയായി അത്‌ ഇന്നിന്റെ വെയിലിന്റെ തീക്ഷണതക്ക്‌ മാറ്റു കുറച്ചാലോ..
വര്‍ഷം രണ്ട്‌ മൂന്ന്‌ കഴിഞ്ഞു... നാട്ടില്‍ അത്യാവശം പൊതുപ്രവര്‍ത്തനം ചെയ്‌തു കൊണ്ടിരിക്കെ കാശ്‌ ഉണ്ടാക്കാനായി അത്ത്യാവശം ജോലിക്കും പോയിരുന്നു... അതിനിടെയാാ മഴക്കാലത്ത്‌ ജോലിക്ക്‌ അല്‌പം ഇടിവ്‌ വന്നത്‌.. നിര്‍മ്മാണ മേഖല ആയതിനാല്‍ തന്നെയാവാം.. അങ്ങനെയിരിക്കെയാ.. മനസ്സില്‍ പുതിയ സൂര്യകിരണങ്ങള്‍ വന്നു പതിച്ചത്‌. 210 ഉം കുറച്ച്‌ ചില്ലറയുമായി പത്താം ക്ലാസും 300 നു ഇറ്റ്‌ കുറവുമായി ഹയര്‍ സെക്കണ്ടറിയും പൂര്‍ത്തിയാക്കിയത്‌ ഓര്‍മ്മയിലേക്ക്‌ ഓളമിട്ടത്‌.
പിന്നെ ഒന്നും ആലോചിച്ചില്ല.. ബസ്സ്‌ കയറി 10 കിലോമീറ്ററിനപ്പുറത്തുള്ള ആ പാരലല്‍ കേളേജ്‌ മുറ്റത്തേക്ക്‌.. എനിക്കുറപ്പാ.. വീട്ടിന്ന്‌ വിടില്ലാന്ന്‌.. ആയതിനാല്‍ തന്നെ ഒരു താത്‌്‌കാലിക രക്ഷിതാവിവിനേയും ഉണ്ടാക്കി.... വീട്ടിന്ന്‌ വിടാത്തതിന്‌ കാരണവുണ്ട്‌. അവരെ പറഞ്ഞിട്ട്‌ കാര്യമില്ല.. മുമ്പ്‌ ഇതേ മുറ്റത്ത്‌ കാണിച്ച വികൃതികള്‍.. അതൊക്കെ ഓര്‍ക്കുമ്പോ..... പറ്റില്ല പലതും പറയാന്‍.. എന്തേലും കുഞ്ഞു പേയാലോ... അവരൊക്കെ ഇപ്പോഴുമുണ്ടോ.. അല്ലേല്‍ വിവാഹം കഴിഞ്ഞു ജീവിതത്തിന്‌ പച്ച പിടിപ്പിച്ചോ... അങ്ങനെയാവാനാ.. പ്രാര്‍ത്തന.. അവര്‍ക്കൊന്നും ഒരിക്കലും എന്നെ മറക്കാനാവില്ല.. അതുറപ്പാ....
അങ്ങനെ ബി.എക്ക്‌ ചേരാന്‍ ഗോപാലന്‍ സാറെ അടുത്തേക്ക്‌.. അങ്ങേര്‍ക്ക്‌ എന്നെ ശരിക്കുമറിയാം... ഫസ്റ്റ്‌ റിപ്ലേ ഫ്രം ഹിസ്‌ സൈഡ്‌ ..... ഉപ്പാനെ തന്നെ കൊണ്ടുവരണം ലത്തീഫേ... എന്റെ പേരുപോലും മറന്നിട്ടില്ല..... കുഴഞ്ഞല്ലോ റബ്ബേ..... ഒന്നുപോലും പതറാന്‍ നിന്നില്ല. ഉപ്പ എന്തായാലും വരില്ല.. ഉറപ്പാ.. ഗോപാലന്‍ സാറിന്‌ ഉപ്പാനെ ശരിക്കുമറിയാം.. മുമ്പ്‌ ഒരു കേസില്‍ പരിചയപ്പെട്ടതാ.. അതിനു ശേഷം ഗോപാലന്‍ സാര്‍ക്ക്‌ എന്നെ എന്തോ ഫയങ്കര സ്‌നേഹമാ..
എന്റെ ഒരോ ചലനവും ശ്രദ്ധിക്കും... എനിക്ക്‌ പലകാര്യത്തിലും ഒഫറും ഉണ്ടായിരുന്നു.... ആ അങ്ങനെ...... ഉപ്പ വീണ്ടും ഗള്‍ഫിലേക്ക്‌ പോയെന്നു ഞാനങ്ങ്‌ തട്ടിവിട്ടു... കളവ്‌ എനിക്കത്ര വശമില്ല... ബട്ട്‌ അത്‌ ഫലിച്ചു.. നാട്ടിലെത്തിയാ ആദ്യം ഇവിടെ വരുത്താമെന്നും പറഞ്ഞി പിടിപ്പിച്ചു.... ഉപ്പ ഗള്‍ഫില്‍ പോയിട്ടില്ലാത്തതോണ്ട്‌ ആ ഉറപ്പിന്‌ ശക്തിയില്ലല്ലോ..
അങ്ങനെ രണ്ട്‌ മാസം കഴിഞ്ഞിട്ടാ ഞാനവിടെ ചേരാന്‍ എത്തിയത്‌.. എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം മെയിനായി ആ കൊല്ലം ബി.എക്ക്‌ അവിടെ തുടങ്ങിയതും...... എന്തോ എന്റെ നല്ല സമയം ന്ന്‌ പറയാ.. ആതാവാം ശരി.. ആ മെയിനിന്‌ ആളെ കിട്ടാതെ നിക്കുമ്പോഴാ.. ഞാനാ.. സബ്‌ജക്ടും ചോതിച്ച്‌ അവിടെയെത്തുന്നത്‌... ഒരു പക്ഷെ അതിനാലാവാം ഗോപാലന്‍ സാര്‍ അഡ്‌മിഷന്‍ സമയത്ത്‌ എനിക്ക്‌ പലകാര്യത്തിലും വിട്ടുവീഴ്‌ച തന്നത്‌...
അങ്ങനെ ഞാന്‍ ക്ലാസിലേക്ക്‌ ചെന്നു.. അപ്പോഴല്ലേ രസം.. ക്ലാസില്‍ ആകെ 13 കുട്ടികള്‍... ഞാനടക്കം 14 ആയി.. 8 പെണ്ണും 6 ആണും.. മറ്റൊരു അദ്ധ്യായം തുടങ്ങുകയായിരുന്നു ഞാനവിടെ... എല്ലാവരും പല ചോദ്യങ്ങള്‍... അവര്‍ക്ക്‌ എന്നെ കുറിച്ച്‌ ഒന്നുമറിയില്ലല്ലോ.... എല്ലാത്തിനും മറുപടി നല്‍കി.. ഒരു പാവത്തെ പോലെ..... ആദ്യത്തെ ഇന്റര്‍വെല്‍ വന്നപ്പൊ.. ഞാന്‍ ക്ലാസ്‌ വിട്ടറിങ്ങി.. ഇവിടെയുള്ളവരെ പിന്നെയും കാണാം.. ഇവര്‍ കൂട്ടിലെ കോഴികള്‍...
അത്ഭുതമെന്ന്‌ പറയട്ടെ.. പല ക്ലാസിലേകും കയറാന്‍ തന്നെ നന്നായി കഷ്ടപ്പെട്ടു.. മാത്‌സ്‌, എക്കണോമിക്‌സ്‌, സോഷ്യോളജി, ഇംഗ്ലീഷ്‌... സുന്ദരിമാരെ കൊണ്ട്‌ നിറഞ്ഞു കവിഞ്ഞിരിക്കുന്നു പല ക്ലാസുകളും.. എന്താ.. ആണ്‍കുട്ടികള്‍ക്ക്‌ ഡിഗ്രി ഒന്നും വേണ്ടേ എന്നും പോലും സംശയിച്ചു.. സാരല്ല്യാാ.. അതു എനിക്ക്‌ നല്ലതാ... എനിക്ക്‌ മേയാമെല്ലോ.. ഇവിടെ.. പ്രിന്‍സിപ്പാളിന്റെ സമ്പൂര്‍ണ്ണ പിന്തുണയും........
പല ക്ലാസിലും എന്റെ പഴയ കൂട്ടുകാരും കൂട്ടു കാരികളും.... എന്റെ തീരുമാനം ശരിയായി എന്നു തോന്നി.. അങ്ങനെ ആ കൊല്ലം ഉച്ചക്ക്‌ ശേഷമാ ക്ലാസ്‌.. രാവിലെ ജോലിക്ക്‌ പോകും ഉച്ചക്ക്‌ ക്ലാസിലും.. വൈകുന്നേരം പൊതുപ്രവര്‍ത്തനവും.. പലപ്പോഴും ക്ലാസ്‌ മുടങ്ങാന്‍ തുടങ്ങി.... അങ്ങനെയിരിക്കെയാ.. മോളൂസിനെ പരിചയപ്പെട്ടത്‌... അന്ന്‌്‌ മിനിബസ്സാ കിട്ടിയത്‌... ബസ്സില്‍ മൂന്ന്‌ സ്‌്‌റ്റോപ്പ്‌ കഴിഞ്ഞപ്പോഴാ അവള്‍ കയറിയത്‌.. അവള്‍ ഏത്‌ കോളേജിലാ പഠിക്കുന്നത്‌ എന്നറിയാന്‍ മനസ്സ്‌ വല്ലാതെ വിങ്ങി പൊട്ടി.... കുളിര്‍ കാറ്റ്‌ എനിക്ക്‌ നേരെ തന്നെ... അവളും എന്റെ കൂടെ ബസ്സിറങ്ങി, പകുതി സമാധാനം.. പ്രശ്‌നം.. വീണ്ടും.... അവള്‍ ഒറ്റക്കല്ലാ.. മൂന്നു കൂട്ടുകാരികള്‍ കൂടി ഉണ്ട്‌... അവള്‍ക്കൊപ്പം.. എന്തോ.. എന്റെ കണ്ണില്‍ അവള്‍ക്കാ അഴക്‌ കൂടുതല്‍... ഞാന്‍ ഒന്നും പറയാനും.. അവരെ ശ്രദ്ധിക്കുന്നുവെന്ന്‌ നടിക്കാനോ ശ്രമിച്ചില്ല... ന്നാലും ഞാനവരെ നോക്കി നടന്നു.. അപ്പോഴല്ലെ... സംഗതി കുളമായത്‌..അവളെയും കാത്ത്‌ ഒരുത്തന്‍ ചീനിച്ചുവട്ടില്‍.. അവളെ കണ്ടതും. അവളെ പിന്നാലെ.. അവനും നടന്നു നീങ്ങി.. എനിക്കാകെ..... കോളേജില്‍ നേരെത്തെ വന്നു ചേരേണ്ടതിന്റെ ആവശ്യകത അന്നു മനസ്സിലായി...
കോളേജിലേക്ക്‌ നടക്കുമ്പോ.. ഒരു കൊച്ചു കയറ്റം.. അതു കയറി തുടങ്ങിയപ്പോ... എനിക്ക്‌ അല്‌പം ആശ്വാസം... അവള്‍ അവനെ ശ്രദ്ധിക്കുന്നേയില്ല.. അവന്‍ എന്തെക്കെയോ.... പറഞ്ഞു കാലു പിടിക്കുന്നു.. അവള്‍ ഒന്നും.. മിണ്ടാതെ...
അത്‌ ഒന്നു രണ്ടു ദിവസം തുടര്‍ന്നു... പൊരിവെയിലും സഹിച്ച്‌... ഞാന്‍ ജോലി നേരെത്തെ നിറുത്തി സുന്ദരനായി.. അതേ ബസ്സില്‍ തന്നെ കയറും.. ചില ദിവസം അവളെ കാണാറില്ല.. പിന്നീട്‌ ഞാനും തുടങ്ങി.. ചീനിച്ചോട്ടില്‍ കാത്തിരിക്കുന്നവരുടെ നീണ്ടനിരയിലേക്ക്‌... ഞാനവളുമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.. ഇതു വരെ.. അത്രക്ക്‌ ഉശിര്‌ എനിക്കായിട്ടില്ല.. അതാ സത്യം..
അങ്ങനെയിരിക്കെ ഒരു ദിനം.. മറ്റൊരുവന്‍ അവരുടെ പിന്നലെ.. അവനോട്‌ അവള്‍ എന്തെക്കെയാ.. അടുപ്പം കാണിക്കുന്നപോലെ... ഞാനാകെ തളര്‍ന്നു... പിന്നീടല്ലേ മനസ്സിലായത്‌. അവരുടെ കൂടെയുള്ള മറ്റേ കുട്ടിയുടെ പിന്നാലെയാ അവന്‍.. ഹാവൂ.. അടുത്ത കടമ്പയും കടന്നപോലെ... ആ കൂട്ടത്തിലെ.. ഒരു കുട്ടിയെകുറിച്ച്‌ എനിക്ക്‌ ഒരു വിശ്വസ്യതയുള്ള പോലെ.. അവളുടെ ക്ലാസ്‌ കണ്ടെത്തിയപ്പൊ.. ഒരാളൊഴികെ മറ്റെല്ലാവരും.. ഒറ്റ ക്ലാസില്‍... ഞാന്‍ തേടിപ്പിടിച്ച്‌ അവളെ കുറിച്ച അറിയാന്‍ തന്നെ തീരുമാനിച്ചു.. റമദാനും കഴിഞ്ഞു.. ഹജ്ജ്‌ സമയയമായി.. ഹജ്ജ്‌ കേമ്പിലെ നിര്‍ണ്ണായ ഡ്യട്ടിയുണ്ടായത്‌ കൊണ്ട്‌ തന്നെ ദിന ചര്യക്ക്‌ ചില പ്രശ്‌നം.. അവസാനം പരിഹാരം കണ്ടെത്തി ഹജ്ജ്‌ ഡ്യൂട്ടി വൈകുന്നേരത്തേക്ക്‌ മാറ്റി.. വീട്ടിലേക്ക്‌ പോവാതായി.... അങ്ങനെ 16 ദിനങ്ങള്‍.. ഹജ്ജ്‌ ഹൗസിലെ ബാഡ്‌ജും കഴുത്തിലിട്ട്‌ കോളേജില്‍... പ്രിന്‍സിപ്പലിന്‌ എന്നോട്‌ അടങ്ങാത്ത വാത്സല്യം.. ഞാന്‍ വീണ്ടും അങ്ങേരുടെ മനസ്സില്‍ സംഭവമായി....
അവളുടെ കൂട്ടുകാരിയില്‍ നിന്നും കിട്ടിയ സൂചന പ്രകാരം.. ഞാന്‍ മെല്ലെ പിച്ച വെച്ചു തുടങ്ങി.. അവസാനം.. കക്ഷി ഇങ്ങോട്ട്‌ വന്നു പരിചയപ്പെടുന്ന അവസ്ഥ വരെ എത്തിച്ചു.. അതാ ഈ ഞാന്‍ മോന്‍....
സ്വപ്‌നക്കൂടില്‍ പറയുന്നപോലെയല്ല കാര്യങ്ങള്‍.. അതോടെ എനിക്ക്‌ ആവേശം കൂടി... പിന്നീട്‌... അങ്ങോട്ട്‌ ഞാന്‍ ജോലിക്ക്‌ തീരെ പോവാതായി.... വര്‍ഷം ഒന്നു തീരായായി.. അപ്പോഴേക്കും ഞങ്ങള്‍ ഒരുപാട്‌ അടുത്തെന്ന്‌ എനിക്ക തോന്നി തുടങ്ങി.. ഞാന്‍ ഒരു അധികാരവും അവളോട്‌ കാണിച്ചില്ല.. ഒരു പച്ചപാവത്തെപോലെ.. പലതും അഭിനയിക്കുകയോ.. അല്ലേല്‍.. എന്റെ സ്വഭാവമങ്ങനെയായത്‌ കൊണ്ടോ.. അവള്‍ക്കെന്നോടും... അങ്ങനെ ഞങ്ങള്‍.... നടന്നു തീര്‍ത്തു... ഒന്നര വര്‍ഷം..... ഒരിക്കല്‍ പോലും.. എനിക്ക്‌ അവളോടും- അവള്‍ക്കെന്നോടും സ്‌നേഹമാണെന്ന്‌ പറയാതെ... അതിലപ്പുറം ഞ്‌ങ്ങള്‍ തമ്മിലറിഞ്ഞിരുന്നു...
ഞാന്‍ പലപ്പോഴും ക്ലാസില്‍ തന്നെ കയറാതായി... ന്നാലും ക്ലാസിലുള്ളവര്‍ക്ക്‌ എന്നോട്‌ ഒരി പൊടിപോലും വെറുപ്പുള്ളാതായി ഞാന്‍ അനുഭവിച്ചില്ല.. പല കേസുകള്‍ക്കും പ്രിന്‍സിപ്പലുമായി സംവദിക്കലും ഞാന്‌ാ.. അങ്ങനെ അവര്‍ എന്നെ ക്ലാസ്‌ ലീഡറുമാക്കി.. 14 അംഗ വോട്ടര്‍മാര്‍ക്ക്‌ 3 സ്ഥാനാര്‍ത്ഥികളും.. വോട്ട്‌ എണ്ണിയപ്പോ.. ഞാന്‍ 2 ണ്ടു വോട്ടിനു മുന്നില്‍.. എനിക്കുറപ്പില്ലാ ഇപ്പോഴും.. അന്ന്‌ എന്റെ വോട്ട്‌ എനിക്ക്‌ തന്നെയാണോ എന്ന്‌.. അവര്‍ക്കെന്നെ വേണമായിരിക്കാം..
ഞാന്‍ പലപ്പോഴും ക്ലാസില്‍ നിന്നിറങ്ങും.. മോളൂസിനെ കാണാന്‍.. പലയിടത്തും പാട്ടാവാന്‍ തുടങ്ങി... ഞാനും മോളൂസും.. കഥകള്‍.. അതിനു ഞാന്‍ തന്നൊ വളമിട്ടു കൊടുത്തുന്നതും.. ഡിപ്പാര്‍ട്ട്‌മെന്റ്‌ വകയായി ഒരു സാഹിത്യബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടു.... ആര്‍ക്കും.. എന്തും എഴുതി വക്കാം... സുഹൃത്ത്‌.കോം... പോലെ.. ആരെങ്കിലും തന്റെ സൃഷ്ടികള്‍ വെളിച്ചം കാണാതെ ഇരിട്ടുല്‍ തപ്പുന്നവര്‍ക്കായ്‌.. പലരും വെളിച്ചത്ത്‌ വരാന്‍ തന്നെ തുടങ്ങി.... എനിക്ക്‌ മോളൂസിനോട്‌ നേരിട്ട്‌ പറയാന്‍ പറ്റാത്ത പലതും അതിലൂടെ അവളെ അറിയിച്ച.. ഞാന്‍ തന്നെ അവളോട്‌ പറയും ഇന്നു.. നീ ബോര്‍ഡ്‌ ശ്രേദ്ധിച്ചോ.. എന്ന്‌.. അതവള്‍ക്കറിയാമായിരിക്കാം.. ഞാന്‍ എന്തോ.. അവളോട്‌ പറയാന്‍ മടിക്കുന്നത്‌.. എഴുതിയിട്ടുണ്ടാവുമെന്ന്‌.. ഒരു കൊച്ചു കുട്ടിയെ പോലെ അവള്‍ അത്‌ മുഴുവനും... വായിച്ചു തീര്‍ക്കും.. എന്നിട്ട്‌ ഒരു വാക്കുപോലും പറയാതെ മറയും.. എന്തെങ്കിലും പറഞ്ഞിട്ട്‌ നമ്മള്‍ തമ്മില്‍ തെറ്റണ്ടാന്ന കരുതിയാവാം.. ഞാനൊരിക്കല്‍ എവുതി.. ഇന്നും ഓര്‍ക്കുന്നു...
"മോളൂസ്‌.. നമുക്കിടയില്‍ ഈ മൗനത്തിന്റെ വന്‍മതിലുകള്‍ തീര്‍ത്തവനാര്‌.... മാടി വിളിക്കാന്‍ വെമ്പുന്ന കൈകളും... നിനക്കുവേണ്ടി തുടിക്കുന്ന ഹൃദയവുമുണ്ട്‌... ഈ വരള്‍ച്ചയുടെ കെടുതികളില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളാണെന്റെ കൂട്ട്‌..."
അങ്ങനെ പോകുന്ന... ഒരു വലിയ കവിത എന്നു വിളിക്കാം.. അതിനെ.. അതു വായിച്ചപ്പോഴേക്കും.. ഞാന്‍ എന്റെ ബി.എ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കി... അവസാനത്തിലേക്കുള്ള ചുവടുമാറ്റത്തിലേക്കും................................. ഞാനറിഞ്ഞില്ല.. അവളും എന്നോട്‌ വിടപറയുകയാണെന്ന്‌........ അവള്‍ അവളുടെ പന്ത്രാം ക്ലാസും തീര്‍ത്ത്‌......
അങ്ങനെ അവളാ വരികള്‍ വായിച്ചിട്ടെനിക്ക്‌.. തുറന്നെഴുതി.. അധികമൊന്നുമില്ലായിരുന്നു.. ഒന്നു രണ്ട്‌ വരി.. അതില്‍.. എന്നെ പിടിച്ചു കുലുക്കിയത്‌ ഇത്രമാത്രം..
ലത്തീഫ്‌കാ... എന്നോട്‌ ഒരു വാക്കെങ്കിലും.. അല്ലേല്‍ ആരോടെങ്കിലും പറഞ്ഞയച്ചിട്ടെങ്കിലും...
ഞാനതിനു ഒന്നും പ്രതികരിച്ചില്ല.. അവള്‍ക്ക്‌ നല്ല നാളുകള്‍ മനസ്സില്‍ ആശംസിച്ചു കൊണ്ട്‌.... അല്ലേലും.. അതേ എനിക്ക്‌ കഴിയുമായിരുന്നുളൂ.....
...
സമയം ഒരുപാടായി.. ഇനി.... ഞാന്‍.. പുറത്തേക്കിറങ്ങാ.......

Friday, March 2, 2012

കണ്‍കുളിര്‍മ്മ

എന്തോ എനിക്ക്‌ ഒത്തിരി ഇഷ്ടായി...
ഒത്തിരി നേരം അവളുടെ
കണ്ണിലേക്ക്‌ ഇമവെട്ടാതെ
അങ്ങനെ..അങ്ങനെ....

എവിടെയോ അടങ്ങികിടന്ന
സ്‌നേഹം തുളുമ്പുന്ന ഇശലുകള്‍
ഒരു മൂളിപ്പാട്ടായി വിടര്‍ന്നു..

ആ കൊച്ചു മുഖം കണ്ടെപ്പോള്‍
ഞാനെന്തോ.. വേണ്ടാതെ..

അവളുടെ മഞ്ഞ തട്ടത്തിലെ
പതിഞ്ഞ വെള്ളിക്കൊലുസുകളും
ഇഴപിരിയാത്ത പിരികങ്ങളും
ചുവന്നു തുടുത്ത ചുണ്ടുകളും

സമയം കടന്നതേയറിഞ്ഞില്ല
എവിടെയാ ആ സുന്ദരിക്കുട്ടി
..............................................
ജീവിത വസന്തത്തിന്‌
അവളെകൂടി.. കൂട്ടിയാലോ...

അജ്ഞാതയില്‍ മഞ്ഞത്തട്ടവുമായി
ഒളിഞ്ഞിരിക്കുന്ന മറഞ്ഞിരിക്കുന്ന
നിന്നെ.. ഞാന്‍ കണ്ടെത്തും...
ഏത്‌ ദുഫായീലായാലും..

ഇളവെയില്‍

സൂര്യന്റെ മിന്നലാട്ടമാവുമ്പോഴേക്കും
സമയം ഒരുപാട്‌ അതിക്രമിച്ചിട്ടുണ്ടാവും...
ഇന്നലെ കണ്ട സ്വപ്‌നങ്ങള്‍ക്ക്‌
ചായം പൂശണമെന്ന്‌ വെറുതെ ആശിക്കും..
കിനാക്കണ്ട മുല്ല മൊട്ടുകളെ......
വിടര്‍ന്ന്‌ ചിറകറ്റു വീഴും വരെ താലോലിക്കണമെന്ന്‌
ആരോടൊക്കെയാ അറിയാതെ പറഞ്ഞു...
പലരും ബ്രാന്ത്‌ എന്ന്‌ കൊഞ്ഞനം കുത്തി..

ഞാനെന്ത്‌ ചെയ്യും... എവിടെയോ
മയങ്ങിക്കിടക്കുന്ന സുഖമുള്ള
നിനവുകളെ തൊട്ടുണര്‍ത്താന്‍ പിച്ചവെക്കുകയാാാ..
വേണമൊരു കൂട്ട്‌... സല്ലപിക്കാനും..
കളി തമാശകള്‍ക്കും... ഇണങ്ങാനും പിണങ്ങാനും..
എന്നിട്ടെനിക്കൊന്ന്‌ അട്ടഹസിക്കണം...
മാനം നിറയെ ശബ്ദത്തോടെ,
ഇന്നലകളെ കുറിച്ചെന്നോട്‌ വ്യവഹരിക്കരുത്‌..
ഇന്നിന്റെ സുഗന്ധവും..
നാളെയുടെ നിസ്വനങ്ങളുമാണെന്റെ കൂട്ട്‌......

with love
your's Latheef