Thursday, July 28, 2011

ഒരായിരം വര്‍ണ്ണമായ്
നീ വന്നു മാനത്ത്
അന്ന് നിനക്ക് മഴവില്ലോളം
അഴകുണ്ടെന്നെനിക്ക് തോന്നി

നീ വന്ന പകലുകള്‍ ഇന്നും
ഞാനോര്‍ക്കുന്നു.....
നിന്റെ നിഴലിനെ തേടി
ഞാനലയുന്നു അറ്റമില്ലാതെ

നിന്നെ കുറിച്ചോര്‍ത്തുള്ള
ഓര്‍മകളുമായി ഞാന്‍
ഇരുട്ടിന്റെ ഹൃത്തിലയണയുമ്പോ
നിലാവായ് നീയണയുന്നു

ഓര്‍മ്മകളുടെ താരാട്ടുപാട്ടുകള്‍
എന്നെ വലയം വക്കുമ്പോ...
നീ വന്നെന്നെ വാരിപ്പുണരുന്നതും
നിന്റെ വാക്കുകളില്‍ ഞാന്‍ അലിയുന്നതും

നിലാവിന്റെ ചാരത്തിരിന്നു
ഞാന്‍ മയങ്ങാറുണ്ട്
നീ മാത്രമായിരുന്നു പിന്നീടങ്ങോട്ടുള്ള
എന്റെ ദീഘശ്വാസങ്ങളില്‍ തീര്‍ത്തും

വെയിലിന്റെ നാളമേറ്റു
പ്രകൃതി ഉണരുമ്പോഴേക്കും
ഞാനെന്റെ ഓട്ടത്തിനാദ്യ
വിരാമമിട്ടുണ്ടാവും

എപ്പോഴും എല്ലാഴ്്‌പ്പോഴും നിന്റെ
നിഴല്‍ എന്നോട് കിന്നാരം ചൊല്ലാറുണ്ട്
അതാണെന്റെ ഊര്‍ജ്ജവും പ്രചോദനവും

ഒഴുക്കിന്‍ വിപരീതമാവുമ്പോഴാ
ഞാന്‍ നിന്റെ കൈപിടിക്കാന്‍
വെമ്പല്‍ കൊളളാറ്
വരിക നീ എന്നില്‍...

പ്രതീകമായ്..... നാളെയുടെ പ്രത്യാശയായ്
കാത്തിരിക്കാം ഞാനീ
നിലാവിന്റെ ചാരെ......
നിന്റെ മൂളിപ്പാട്ടിനായ്.................


......

പ്രിയത്തോടെ
നിന്റെ ഞാന്‍....



ലത്തീഫ്


Wednesday, July 27, 2011

ട്രാക്കിന്റെ ഉഷ്ണവും പ്രകൃതിയുടെ കൊഞ്ഞനം കുത്തലും
ഞാനെന്ന ആതത്മാവിനെ ഏറ്റടുക്കുന്നേയില്ല
ഉള്ളിലെവിടെയോ കുളിര്‍ മഴ പെയ്യുന്നുണ്ടായിരുന്നു
എന്തോ വീടണയാനുള്ള ഹൃദയ വികാരമായിരിക്കാം

മഹാ കൂരിരുട്ടും പിന്നിട്ട് പുതു പുലരിയിലൂടെ
ഞാനിപ്പോ...ഓടാന്‍ തുടങ്ങി...
ആ ഇരുട്ടിനു മുമ്പുള്ള പല മേഘങ്ങളും
ഇന്നു തെളിയുന്നേയില്ല
എല്ലാം..പുതിയവ..പുലരിയും പ്രഭാതങ്ങളും

തിരയുടെ മാറിലണഞ്ഞ പല കാല്പാടുകളും
വീണ്ടും തെളിയാതിരിക്കട്ടെ
ഒരു ആയുസ്സുമഴുവനും കരഞ്ഞാലും
വറ്റാത്ത സങ്കടമായിരുന്നു..അവ

നഷടപ്പെട്ട പല വസന്തങ്ങളും
പിന്നീട് കൂടിച്ചേര്‍ന്നതേയില്ല
കൂടിച്ചേര്‍ന്നവക്കാവട്ടെ
അന്നിന്റെ ആനന്ദമില്ല തന്നെ

ഒരു പാട് ആശ്വാസമുണ്ട് ഇന്ന്
കൂട്ടുള്ളവരെ ഓര്‍ക്കുമ്പോ....
കാലത്തിന്റെ തിക്കിത്തിരക്കിനിടയില്‍
ഇവരുടെ തെന്നല്‍ കുറച്ചൊന്നല്ല
നീറുമെന്‍..ചിന്തകളെ വാരിപുണരുന്നത്

സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന എന്റെ ഉമ്മ
അതോര്‍ക്കുമ്പോ മനസ്സു നിറയും
ആ ഹൃദയം എനിക്ക് വേണ്ടി
എത്രയോ പൊട്ടിച്ചിതറി

ഒരിക്കല്‍ പോലും എന്നെ കൈവിട്ടില്ല
ഇന്ന് ഉമ്മയെ ഓര്‍ക്കുമ്പോ
മനസ്സു നിറയും..എനിക്കൊന്നും
തിരികെ നല്‍കാന്‍ കഴിഞ്ഞില്ലല്ലോ..
അല്ലാഹു കാണുന്നുണ്ടാവും

ഇന്ന് ഉമ്മായെ വിട്ടിരിക്കാന്‍ പറ്റുന്നേയില്ല
മനസ്സിലെപ്പോഴും കെടാ വിളക്കായ് ഉമ്മ..
മുന്നിലൊരു വഴിയുമില്ല
ഉമ്മയെ ഒന്നാശ്വസിപ്പിക്കാന്‍
എന്റെ പ്രായശ്ചിത്തം
എത്ര വലുതായാലും..അത്
ഒന്നുമാവില്ലെന്നനിക്കറിയാം....

ലത്തീഫ്‌........

Monday, July 25, 2011

കാലത്തിന്റെ തീരത്തിലുടെ നമ്മള്‍ നടന്നകന്നപ്പോ
നമ്മളറിഞ്ഞില്ല... കാല്‍പാദങ്ങളില്‍ പറ്റിപിടിച്ച
മണല്‍ തരികളെ വേര്‍പെടുത്തുമ്പോ....
ഇത്ര നേവുമെന്ന്

ഒരു നേര്‍ത്ത മാരുതന്‍ വന്നണഞ്ഞപ്പോ
നാം കരുതി ഇതു തന്നെ
ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന്..

പലര്‍ക്കും കളിയാക്കി നമ്മെ
കൊഞ്ഞനം കുത്താം..
കാലത്തിന്റെ വിടരാത്ത
പൂക്കളെ തേടി നമുക്കലയാം

ഈ നിലക്കാത്ത തിരകള്‍ക്കിടയലും
നമ്മള്‍ തേടുന്ന വസന്തമുണ്ടാവുമെന്ന് നമുക്കാശിക്കാം....



പ്രിയമുള്ളവര്‍ക്കായ്
വിദൂരതയില്‍ നിന്നും
എന്നെ തേടുന്ന പ്രിയമുള്ളവര്‍ക്ക്..

ലത്തീഫ്‌

ആഗ്രഹങ്ങളുടെ കൂമ്പാരത്തിനിടയിലെവിടെയോ..
ഓര്‍മ്മചിത്രങ്ങളുടെ ക്യന്‍വാസിന്
ചിതലരിച്ചതറിഞ്ഞില്ല

ആകുലതകള്‍ ഓരോന്നായ്
വിടരുമ്പോഴും
പ്രത്യാശയുടെ പുതു നാമ്പുകള്‍
വിടരന്നുണ്ടായിരുന്നു

അല്ലേലും നാം കൊതിക്കുന്നതിന്റെ
ഒരറ്റത്തല്ലേ നമുക്ക്
എത്തിച്ചേരാനാവുകയുള്ളൂ..

പൂര്‍ണ നിലാവിന്റെ
ആനന്ദം പൂര്‍ണ്ണമായി
ആസ്വദിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ...

നിലാവിന്റെ നിഴലിലൂടെ
നടക്കുമ്പോ... സമയം നമ്മില്‍
നിന്നുമകലുന്നത് നമ്മള്‍
അറിയാതെ പോകുന്നു

എല്ലാം അവസാനിച്ച്
വാടിയ ഇതളുകളെ നോക്കി
നാം നഷ്ടതകളെ കുറിച്ചോര്‍ത്ത്
വിലപിക്കുന്നു.....
കാലം തന്നെ രക്ഷയും..സാക്ഷിയും..


ഇതും സമര്‍പ്പിക്കട്ടെ...
പ്രത്യാശയുടെ മുമ്പിലേക്ക്..

ലത്തീഫ്‌

Tuesday, June 28, 2011

Saturday, May 14, 2011

നിയമ സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു എല്ലാ പാര്‍ട്ടിക്കാരും കണക്കെടുപ്പിലാാ..
ഭരിക്കാന്‍ വേണ്ടി ഇത്തവണ കോണ്‍ഗ്രസ്സ് അല്പം ബുദ്ധിമുട്ടേണ്ടി വരും.....
ഇതില്‍ പ്രധാനം മുസ്‌ലിം ലീഗിന്റെ സമീപനങ്ങളായിരിക്കും......
മാണി സാറും നിര്‍ണ്ണായകമാവുമെങ്കിലും അത്ര തന്നെ പ്രശ്‌നമാവില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍...അതോടൊപ്പം കൂട്ടി വായിക്കാനുള്ള മറ്റൊന്ന് മാണി സാറിന്റെ മകനെ കേന്ദ്രത്തില്‍ മന്ത്രിയാക്കുന്ന കാര്യമാാാ....
അത് തത്കാലം ഉടനുണ്ടാവാനിടയില്ല.
പകരം ലീഗിന് കേന്ദത്തില്‍ ക്യാബിനറ്റില്‍ പ്രാധിനിത്യം നല്‍കുകയോ അല്ലങ്കില്‍ സഹമന്ത്രിസ്ഥാനം ഒന്നു കൂടി കൊടുക്കുകയോ ഉണ്ടാവനും സാധ്യത തള്ളിക്കളയാനാവില്ല....