Tuesday, May 19, 2009
ഞാന്‍ നനച്ചു വളര്‍ത്തിയ ഒരു പിടി മുല്ല മൊട്ടുമായി ഞാന്‍ നിന്നെ വിളിച്ചിട്ടുംനീയെന്തേ മുഖം തിരിച്ചു.ഞാനോമനിച്ചു കൂമ്പാരമാക്കിയഒരു പറ്റം സ്വപ്‌നവുമായി നിന്നെ തേടിയിട്ടും നീ യെന്തെ ഒളിച്ചു നിന്നു.മോളൂ.. പറയുക നമുക്കിടയില്‍ ഈഅകല്‍ച്ചയുടെ മതിലുകള്‍ പണിതതാര്...?തേഞ്ഞു തീര്‍ന്ന പാദങ്ങളുംവിള്ളലേറ്റ ഹൃദയവുമുണ്ടെനിക്ക്‌ഒരു വടവൃക്ഷം പോലെ നീ യെനിക്ക് തണല്‍ നല്‍കുമെങ്കില്‍ഞാന്‍ നിനക്ക് മുമ്പില്‍മൃതിയടയാംഒരു പേമാരി പോലെ നീ വര്‍ഷിക്കുമെങ്കില്‍ഞാന്‍ നുകരാം നിന്‍ സ്‌നേഹ വായ്‌പ്പുകള്‍അനന്തമില്ലാത്തീനെടുവീര്‍പ്പുകളില്‍നീ ചൊരിയുന്ന ഇളം തെന്നല്‍ മതിയെന്റെ-ന്തരങ്ങള്‍ക്കമൃതമാവാന്‍...നൂല് പൊട്ടിയ പട്ടം പോലെ മായാത്ത ലോകത്തെവിടെയെങ്കിലും നീയെന്നെക്കണ്ടാല്‍...ഈ നിലക്കാത്തപ്രവാഹത്തിനിടയില്‍എപ്പോഴെങ്കിലുമാ..പട്ടത്തിന്‍തൂവലുകള്‍ കണ്‍കയാല്‍ഓടിയെത്തുക നീമാരുതനായിസുരക്ഷിതമാക്കുക നീകൂടണയാന്‍ വെമ്പുന്ന പറവകളെപോലെനിന്നോടുള്ള എന്റെ അടങ്ങാത്തദാഹത്തിന് അറു വരുത്തുകമോളൂ...വീണ്ടും നിനക്ക് വേണ്ടിനട്ടുവളര്‍ത്തിയ ഒരു കുമ്പിള്‍മുല്ല മൊട്ടുമായി ഞാന്‍ നിന്നെ തേടുന്നു.വസന്തമായീപൂങ്കാവനത്തില്‍ വന്നണയുകഞാന്‍ കാത്തിരിക്കാംതേഞ്ഞ് തീരാത്ത പാദങ്ങളുമായി...
Subscribe to:
Post Comments (Atom)

No comments:
Post a Comment